തിരുവനന്തപുരം: ഇഡിയുടെ കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും എതിരേയുള്ള മാസപ്പടി, ഹവാല ഇടപാട് ആരോപണങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എസ്പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കും. ഡിവൈഎസ്പിമാരായ പി.വി. ബെന്നി, സലിംകുമാർ അടക്കം മൂന്നു ഡിവൈഎസ്പിമാരും സിഐ കൃഷ്ണൻപോറ്റി അടക്കം അഞ്ച് സിഐമാരും അടങ്ങുന്ന ഒന്‍പതംഗ എസ്ഐടിയാണ് രൂപവത്കരിച്ചത്.
ഫോണ്‍ രേഖകൾ പരിശോധിക്കാൻ സൈബർ സെല്ലിലെ വിദഗ്ധ ഉദ്യോഗസ്ഥരെയും എസ്ഐടിയിൽ ഉൾപ്പെടുത്താൻ നിർദേശിച്ച് ഡിജിപി സൈബർ സെൽ എസ്പി അങ്കിത് അശോകിനു കത്തു നൽകി. തെളിവ് ലഭിച്ചാൽ കേസെടുക്കാനാണ് തീരുമാനം.